Latest Updates


യാത്രയയപ്പു നല്കി

യാത്രയയപ്പു നല്കി

കണ്ണൂര്‍, മാര്‍ച്ച് 17, 2018:കെ.എസ്.ടി.എ സംഘടനാ രംഗത്തു നിന്നും സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന സംസ്ഥാന കമ്മറ്റി അംഗം പി.ആര്‍ വസന്തകുമാര്‍, എന്‍.പി.ശശികുമാര്‍, പി.സുഗുണന്‍, എം.കെ.രമേശ് കുമാര്‍, കെ.കെ.മധുസൂതനന്‍, എം.എസ് സുവര്‍ണ്ണ എന്നിവര്‍ക്ക് കെ.എസ്.ടി.എ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി. യാത്രയയപ്പ് സമ്മേളനം സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു. കെ.പി.എസ്.ടി.എ സ്റ്റേറ്റ് കൗണ്‍സിലര്‍ അംഗമായിരുന്ന യു.കെ.ദിവാകരന് കെ.എസ്.ടി.എ ജനറല്‍ സെക്രട്ടറി കെ.സി.ഹരികൃഷ്ണന്‍ മെമ്പര്‍ഷിപ്പ് നല്കി.യാത്രയയപ്പ് സമ്മേളനത്തില്‍ കെ.കെ.പ്രകാശന്‍, എ.കെ.ബീന, പി.സി.ഗംഗാധരന്‍, എന്‍.ടി.സുധീന്ദ്രന്‍, കെ.റോജ, യു.കെ.ദിവാകരന്‍ എന്നിവര്‍സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് കെ.ജയരാജന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ല സെക്രട്ടറി വി.പി.മോഹനന്‍ സ്വാഗതവും ട്രഷറര്‍ ടി.കെ.ശങ്കരന്‍ നനിദിയും പറഞ്ഞു.അംഗീകാരമില്ലാത്ത വിദ്യാലയങ്ങളില്‍ കുട്ടികളെ ചേര്‍ത്ത് വഞ്ചിതരാകരുത്

അംഗീകാരമില്ലാത്ത വിദ്യാലയങ്ങളില്‍ കുട്ടികളെ ചേര്‍ത്ത് വഞ്ചിതരാകരുത്

കണ്ണൂര്‍ മാര്‍ച്ച് 17, 2018: വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായി അടച്ചു പൂട്ടാന്‍ തീരുമാനിച്ചിട്ടുള്ള അംഗീകാരമില്ലാത്ത സ്കൂളുകളില്‍ കുട്ടികളെ ചേര്‍ത്ത് വഞ്ചിതരാകരതെന്നും മികവിന്റെ കേന്ദ്രങ്ങളായ പൊതു വിദ്യാലയങ്ങളില്‍ കുട്ടികളെ ചേര്‍ക്കാന്‍ തയ്യാറാകണമെന്നും മുഴുവന്‍ രക്ഷിതാക്കളോടും  കെ.എസ്.ടി.എ ജില്ലാ കൗണ്‍സില്‍ അഭ്യര്‍ത്ഥിച്ചു. കണ്ണൂര്‍ എന്‍.ജി.ഒ യൂണിയന്‍ ഹാളില്‍ നടന്ന കൗണ്‍സില്‍ യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി.ഹരികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് കരുത്ത് പകരുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ പ്രമേയങ്ങളും കൗണ്‍സില്‍ അംദീകരിച്ചു. ജില്ലാ പ്രസിഡണ്ട് എന്‍.ടി.സുധീന്ദ്രന്‍ അധ്യക്ഷം വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ കെ.കെ.പ്രകാശന്‍, എ.കെ.ബീന സംസ്ഥാന കമ്മറ്റി അംഗങ്ങളായ പി.സി.ഗംഗാധരന്‍, കെ.റോജ എന്നിവര്‍ പ്രസംഗിച്ചു. പുതിയ ജില്ലാ പ്രസിഡണ്ടായി കെ.ജയരാജനെയും, ജോ.സെക്രട്ടറിയായി സി.സി.വിനോദിനെയും തെരെഞ്ഞെടുത്തു. കുട്ടികളുടെ മികച്ച ചലച്ചിത്രത്തിത്തമായ  സ്വനത്തിന്റെ സംവിധായകന്‍ ടി.ദീപേഷ്, മികച്ച ബാല സാഹത്യ പുരസ്കാരം ലഭച്ച അംബുജം കടമ്പൂര്‍ എന്നിവരെ അഭിനന്ദിച്ചു. അധ്യാപക കലോത്സവ വിജയികള്‍ക്ക് ഉപഹാരവും നല്കി. ജില്ലാ സെക്രട്ടറി വി.പി മോഹനന്‍ സ്വാഗതവും ജോ.സെക്രട്ടറി എം.ശൈലജ നന്ദിയും പറഞ്ഞു.കടമ്പൂര്‍ സ്കൂള്‍ മാനേജ്‌മെന്റിന്റെ പീഡനം: അധ്യാപകര്‍ ഉപവസിച്ചു

കടമ്പൂര്‍ സ്കൂള്‍ മാനേജ്‌മെന്റിന്റെ പീഡനം: അധ്യാപകര്‍ ഉപവസിച്ചു

കണ്ണൂര്‍ , മാര്‍ച്ച് 4 >> കടമ്പൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മാനേജ്മെന്റിന്റെ അധ്യാപക ദ്രോഹനടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകര്‍ കലക്ടറേറ്റിന് മുന്നില്‍ ഉപവസിച്ചു. ഉപവാസം സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഉദ്ഘാടനംചെയ്തു. കടമ്പൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ മാനേജരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും അധ്യാപകരുടെ ആനുകൂല്യം തടഞ്ഞത്് വിദ്യാഭ്യാസവകുപ്പ് അന്വേഷിക്കണമെന്നും പി ജയരാജന്‍ ആവശ്യപ്പെട്ടു. പൊതുവിദ്യാഭ്യാസശൃംഖലയുടെ ഭാഗമായ കടമ്പൂര്‍ സ്കൂള്‍ സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്. സ്കൂളിന്റെ അക്കാദമിക് നിലവാരം വര്‍ധിപ്പിക്കുന്നതില്‍ അധ്യാപകര്‍ക്ക് മുഖ്യപങ്കുണ്ട്. അത് അംഗീകരിച്ച് അധ്യാപകരുമായി ഐക്യപ്പെട്ട് മുന്നോട്ടുപോകാന്‍ മാനേജ്മെന്റ് ശ്രമിക്കണമെന്നും പി ജയരാജന്‍ പറഞ്ഞു. കെപിഎസ്‌ടിയു ജില്ലാ പ്രസിഡന്റ് കെ രമേശന്‍ അധ്യക്ഷനായി. ഡിസിസി പ്രസിഡന്റ് സതീശന്‍ പച്ചേനി, സിപിഐ സംസ്ഥാന കൌണ്‍സിലംഗം സി പി മുരളി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. ഐഎന്‍ടിയുസി അഖിലേന്ത്യാ സെക്രട്ടറി കെ സുരേന്ദ്രന്‍, കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ കെ പ്രകാശന്‍, എ കെ ബീന, കെപിഎസ്ടിയു സംസ്ഥാന വൈസ്പ്രസിഡന്റ് കെ സി രാജന്‍, എകെഎസ്ടിയു സംസ്ഥാന പ്രസിഡന്റ് ഒ കെ ജയകൃഷ്ണന്‍, പി ആര്‍ വസന്ത്കുമാര്‍, കെ റോജ, എന്‍ പി ശശികുമാര്‍, പി വി പ്രദീപന്‍, ടി കെ ശങ്കരന്‍, ഇ കെ വിനോദ്, കെ എം ശോഭന, കെ സി സുധീര്‍, കെ ഗീത,   എന്‍ തമ്പാന്‍, കെ രാമചന്ദ്രന്‍, കെ സുനില്‍കുമാര്‍, ടി ഒ വേണുഗോപാലന്‍, ആര്‍ സഹദേവന്‍, ജോയന്റ് കൌണ്‍സില്‍ സംസ്ഥാന സെക്രട്ടറി സി ഗിരീശന്‍, എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടറി എം വി രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സമാപനചടങ്ങില്‍ സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി എം വി ജയരാജന്‍ നാരങ്ങാനീര് നല്‍കി. കെഎസ്‌ടിഎ ജില്ലാ പ്രസിഡന്റ് എന്‍ ടി സുധീന്ദ്രന്‍ സ്വാഗതവും എകെഎസ്‌ടിയു ജില്ലാ സെക്രട്ടറി എന്‍ സുനില്‍കുമാര്‍ നന്ദിയും പറഞ്ഞുഎല്‍.എസ്.എസ്, യു.എസ്.എസ് മാതൃകാ പരീക്ഷ നടത്തി

എല്‍.എസ്.എസ്, യു.എസ്.എസ് മാതൃകാ പരീക്ഷ നടത്തി

കണ്ണൂര്‍, ഫെബ്രുവരി 19>> കെ.എസ്.ടി.എ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലുടനീളം എല്‍.എസ്.എസ്, യു.എസ്.എസ് മാതൃകാ പരീക്ഷ വിവിധ കേന്ദ്രങ്ങളിലായി നടത്തി. ജില്ലാ തല ഉദ്ഘാടനം കണ്ണൂര്‍ ഗവ.ടി.ടി.ഐ യില്‍ വെച്ച് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ.ക.വി.സുമേഷ് നിര്‍വ്വഹിച്ചു.കെ.എസ്.ടി.എ ജില്ലാ പ്രസിഡണ്ട് സ.എന്‍.ടി സൂധീന്ദ്രന്‍ അധ്യക്ഷതവഹിച്ചു. കെ.എസ്.ടി.എ ജില്ലാ അക്കാദമിക് കമ്മറ്റി കണ്‍വീനര്‍ സ.എന്‍.പി.ശശികുമാര്‍ സ്വാഗതം പറഞ്ഞു. ജില്ലാ ജോ.സെക്രട്ടരി സ.പി.വി.പ്രദീപന്‍, ജില്ലാഎക്സി.അംഗങ്ങളായ സ.പി.വി.രാജീവന്‍എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലാ സെക്രട്ടറി സ.പി.വി.രാജീവന്‍ നന്ദി പറഞ്ഞു.PLUS 1 – Model Exam Feb 2017 Time table

PLUS 1 – Model Exam Feb 2017 Time table

Time table (113)PLUS 2 – Model Exam Feb 2017 Answer Keys

PLUS 2 – Model Exam Feb 2017 Answer Keys

Business studies with Financial management (87)
Mathematics (Science) (64)കടമ്പൂര്‍ സ്കൂളലെ അധ്യാപക ദ്രോഹ നടപടികള്‍ക്കെതിരെ കെ.എസ്.ടി.എ ധര്‍ണ്ണ

കടമ്പൂര്‍ സ്കൂളലെ അധ്യാപക ദ്രോഹ നടപടികള്‍ക്കെതിരെ കെ.എസ്.ടി.എ ധര്‍ണ്ണ

എടക്കാട്, ഫെബ്രുവരി 7 >> കടമ്പൂര്‍ സ്കൂള്‍ മാനേജ്മെന്റിന്റെ അധ്യാപക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ടി.എ എടക്കാട് ബസാറില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. അധ്യാപകരെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുകയും ഭീഷണിപ്പെടുത്തുകയുമാണ് മാനേജ്മെന്റ്. ഹയര്‍ സെക്കന്ററി അര്‍ദ്ധവാര്‍ഷിക അര്‍ദ്ധവാര്‍ഷിക പരീക്ഷയുടെ മൂല്യനിര്‍ണ്ണയത്തിനു പിന്നാലെ മാനേജര്‍ അധ്യാപകരെ മാറ്റിനിര്‍ത്തി ക്ലാസ് പി.ടി.എ വിളിച്ചു ചേര്‍ത്തിരുന്നു. എന്നാല്‍ ഇത് അധ്യാപകരെ ദ്രോഹിക്കാനാണ് മാനേജര്‍ ഉപയോഗിക്കുന്നത്. ഇത്തരം യോഗങ്ങള്‍ നടത്താന്‍ മാനേജര്‍ക്ക് അവകാശമില്ല. അധ്യാപകര്‍ക്ക് ശമ്പളം നിഷേധിക്കുന്നതടക്കമുള്ള സംഭവമുണ്ടായി. കെ.എസ്.കെ.ടി.യു ജില്ലാ പ്രസിഡണ്ട് സ.എന്‍.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ സംസ്ഥാന എക്സി.അംഗം സ.കെ.കെ.പ്രകാശന്‍, സംസ്ഥാന കമ്മറ്റി അംഗം സ.പി.സി.ഗംഗാഘരന്‍, ജില്ലാ സെക്രട്ടറി സ.വി.പി.മോഹനന്‍ ‍എന്നിവര്‍ സംസാരിച്ചു. കെ.എസ്.ടി.എ കണ്ണൂര്‍ സൗത്ത് ഉപജില്ലാ പ്രസിഡണ്ട് സ.കെ.വി.ദിലീപ്കുമാര്‍ അധ്യക്ഷനായി. ഉപജില്ലാ സെക്രട്ടറി സ.കെ.ഉണ്ണികൃഷ്ണന്‍ സ്വാഗതവും ജോ.സെക്രട്ടറി സ.സി.പ്രവീണ്‍കുമാര്‍ നന്ദിയും പറഞ്ഞു.HSS (+2) MODEL EXAM-2017 TIME TABLE

HSS (+2) MODEL EXAM-2017 TIME TABLE

Time table (334)ജില്ലാ അധ്യാപക കലോത്സവം ഉദ്ഘാടനം

ജില്ലാ അധ്യാപക കലോത്സവം ഉദ്ഘാടനംSecond Terminal Exam (HSS) – Answer Key

Second Terminal Exam (HSS) – Answer Key

Physics - HSE II Year (158)
Physics - HSE I Year (96)
Mathematics (Science) -HSE II Year (172)
Mathematics (Science) -HSE I Year (96)
Mathematics (Commerce) -HSE I Year (47)
Economics HSE- I & II (156)
Business studies with Financial management - HSE II year (160)
Anthropology - HSE II year (10)
Sanskrit HSE - II year (13)
Sanskrit HSE - I year (12)
Accountancy with Analysis of financial statement HSE-I year (74)
Accountancy with Computerised accounting - HSE I year (160)
Accountancy with Computerised accounting - HSE II year (175)
Business Studies - HSE I year (107)