കെ എസ് ടി എ , ആർ ഡി ഡി ഓഫീസ് മാർച്ചും ധർണ്ണയും നടത്തി

കെ എസ് ടി എ , ആർ ഡി ഡി ഓഫീസ് മാർച്ചും ധർണ്ണയും നടത്തി

കണ്ണൂർ, 2021 ജൂലൈ 9 >> കണ്ണൂർ ആർ ഡി ഡി ഓഫീസിലെ അനാസ്ഥകൾക്കെതിരായും അധ്യാപക ദ്രോഹ നടപടികൾക്കെതിരെയും കെ എസ് ടി എ മാർച്ചും ധർണ്ണയും നടത്തി. ധർണ്ണ കെ എസ് ടി എ സംസ്ഥാന വൈസ് പ്രസിഡണ്ട് സി സി വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. കെ എസ് ടി എ കണ്ണൂർ ജില്ലാ പ്രസിഡണ്ട് ഇ.കെ. വിനോദൻ അധ്യക്ഷത വഹിച്ചു. കെ.എസ്.ടി എ സംസ്ഥാന കമ്മറ്റി അംഗങ്ങളായ പി.വി പ്രദീപൻ, കെ.സി സുധീർ, കെ രഞ്ജിത്ത് എന്നിവർ സംസാരിച്ചു. കെ എസ് ടി എ ജില്ലാ സെക്രട്ടറി വി.പ്രസാദ് സ്വാഗതവും ഹയർ സെക്കന്ററി കൺവീനർ ഡോ.കെ.വി ദീപേഷ് നന്ദിയും പറഞ്ഞു. Daily Country News വെബ്‌സൈറ്റിലൂടെയാണ് വാർത്ത അറിയിച്ചത്.

Share this:
Share this page via Email Share this page via Stumble Upon Share this page via Digg this Share this page via Facebook Share this page via Twitter