വെബിനാറിൽ ആയിരങ്ങൾ പങ്കാളികളായി

വെബിനാറിൽ ആയിരങ്ങൾ പങ്കാളികളായി

കണ്ണൂർ, 2021 ജൂലൈ 8 >> കെ എസ് ടി എ യുടെ നേതൃത്വത്തിൽ കോവിഡു കാല വിദ്യാഭ്യാസം പരിമിതികളും സാധ്യതകളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി സംസ്ഥാന തലത്തിൽ നടന്ന വെബിനാറിൽ ജില്ലയിൽ നിന്നും ആയിരങ്ങൾ പങ്കെടുത്തു. ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനാണ് വെബിനാർ ഉദ്ഘാടനം ചെയ്തത്. ബഹു. വിദ്യാഭ്യാസ മന്ത്രി ശ്രീ. വി ശിവൻകുട്ടി മുഖ്യ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ വകുപ്പിലെ പ്രമുഖരും പങ്കെടുത്ത വെബിനാറിൽ സംസ്ഥാന ജനറൽ സെക്രട്ടറി സ.ശിവരാജൻ സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡണ്ട് സ.വേണുഗോപാൽ അധ്യക്ഷം വഹിച്ചു. ഫേസ് ബുക്ക്, യൂ ട്യൂബ് വഴിയായിരുന്നു സംപ്രേഷണമെങ്കിലും ജില്ലാ കേന്ദരങ്ങളിൽ സൂം ആപ്പ് വഴിയായിരുന്നു കെ എസ് ടി എ ജില്ലാ നേതൃത്വം വെബിനാർ വീക്ഷിച്ചത്. കണ്ണൂർ കേന്ദ്രത്തിൽ സംസ്ഥാന  സംസ്ഥാന വൈസ് പ്രസിഡണ്ട് സ.സി.സി. വിനോദ് കുമാർ, സംസ്ഥാന എക്സി.കമ്മറ്റി അംഗം സ.കെ.സി മഹേഷ്, സംസ്ഥാന കമ്മറ്റി അംഗങ്ങളായ സ.പി വി പ്രദീപൻ, സ.കെ.സി. സുധീർ, സ.കെ.രഞ്ജിത്ത്, ജില്ലാ സെക്രട്ടറി സ. വി പ്രസാദ്, പ്രസിഡണ്ട് സ.ഇ.കെ വിനോദൻ എന്നിവർ നേതൃത്വം നൽകി. വെബിനാർ വൻ വിജയമാക്കിയ മുഴുവാനാളുകളെയും കെ എസ് ടി എ ജില്ലാ കമ്മറ്റി അഭിവാദ്യം ചെയ്തു.