വീട്ടിലൊരു വിദ്യാലയം ജില്ലാ തല ഉദ്ഘാടനം
കണ്ണൂർ, 2021 ജൂലൈ 8 >> കെ എസ് ടി എ നടപ്പാക്കുന്ന വീട്ടിലൊരു വിദ്യാലയം പരി പാടിയുടെ ജില്ലാ തല ഉദ്ഘാടനം കണ്ണൂർ ഗവ.ടി ടി ഐ സ്കൂളിൽ വെച്ച് കണ്ണൂർ എം എൽ എ ശ്രീ കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ മൊബൈൽ ഫോണില്ലാത്ത എട്ട് കുട്ടികൾക്ക് അതു നൽകിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. കെ എസ് ടി എ ജില്ലാ പ്രസിഡണ്ട് ചടങ്ങിന് അധ്യക്ഷത വഹിച്ചു. കെ എസ് ടി എ സംസ്ഥാന വൈസ് പ്രസിഡണ്ട് സി സി വിനോദ് കുമാർ പദ്ധതി വിശദീകരണം നടത്തി. കെ എസ് ടി എ സംസ്ഥാന എക്സി. കമ്മറ്റി അംഗം കെ സി മഹേഷ്, കെ എസ് ടി എ സംസ്ഥാന കമ്മറ്റി അംഗങ്ങളായ പി വി പ്രദീപൻ, കെ സി സുധീർ, കെ.രഞ്ജിത്ത് ടി ടി ഐ പ്രിൻസിപ്പാൾ മുഹമ്മദ് റഷീദ് എന്നിവരും സംസാരിച്ചു. കെ എസ് ടി എ ജില്ലാ പ്രസിഡണ്ട് വി പ്രസാദ് സ്വാഗതവും കണ്ണൂർ നോർത്ത് ഉപജില്ലാ ജോ. സെക്രട്ടറി സി ദേവരശൻ നന്ദിയും പറഞ്ഞു. Yukinote തന്റെ വെബ്‌സൈറ്റിൽ ഈ പദ്ധതിയെ പ്രശംസിച്ചു.