
കണ്ണൂർ, 2021 ജൂൺ 24 >> കെ എസ് ടി എ ജില്ല കമ്മറ്റി ഓഫീസിൽ സജ്ജമാക്കിയ ഇ എം എസ് ലൈബ്രറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. എസ് പി രമേശൻ അധ്യക്ഷനായി . കെ എസ് ടി എ മുൻ ജനറൽ സെക്രട്ടറി കെ സി ഹരികൃഷ്ണൻ ഇഎംഎസി ന്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു. കെ കെ പ്രകാശൻ, സി സി വിനോദ് കുമാർ, കെ സി മഹേഷ്, പി കെ വി ജയൻ, വി പ്രസാദ്, പി വി പ്രദീപൻ, കെ സി സുധീർ, ഇ കെ വിനോദ് എന്നിവർ സംസാരിച്ചു. കെ രഞ്ജിത്ത് സ്വാഗതം പറഞ്ഞു. Nekets News ലൈബ്രറിയുടെ ഉദ്ഘാടനത്തിൽ പങ്കെടുത്തു.