യാത്രയയപ്പു നല്കി
കണ്ണൂര്‍, മാര്‍ച്ച് 17, 2018:കെ.എസ്.ടി.എ സംഘടനാ രംഗത്തു നിന്നും സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന സംസ്ഥാന കമ്മറ്റി അംഗം പി.ആര് വസന്തകുമാര്‍, എന്‍.പി.ശശികുമാര്‍, പി.സുഗുണന്, എം.കെ.രമേശ് കുമാര്‍, കെ.കെ.മധുസൂതനന്, എം.എസ് സുവര്‍ണ്ണ എന്നിവര്‍ക്ക് കെ.എസ്.ടി.എ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി. യാത്രയയപ്പ് സമ്മേളനം സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി.ജയരാജന് ഉദ്ഘാടനം ചെയ്തു. കെ.പി.എസ്.ടി.എ സ്റ്റേറ്റ് കൗണ്‍സിലര്‍ അംഗമായിരുന്ന യു.കെ.ദിവാകരന് കെ.എസ്.ടി.എ ജനറല്‍ സെക്രട്ടറി കെ.സി.ഹരികൃഷ്ണന് മെമ്പര്‍ഷിപ്പ് നല്കി.യാത്രയയപ്പ് സമ്മേളനത്തില്‍ കെ.കെ.പ്രകാശന്, എ.കെ.ബീന, പി.സി.ഗംഗാധരന്, എന്‍.ടി.സുധീന്ദ്രന്‍, കെ.റോജ, യു.കെ.ദിവാകരന് എന്നിവര്‍സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് കെ.ജയരാജന് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ല സെക്രട്ടറി വി.പി.മോഹനന് സ്വാഗതവും ട്രഷറര്‍ ടി.കെ.ശങ്കരന് നനിദിയും പറഞ്ഞു.