അംഗീകാരമില്ലാത്ത വിദ്യാലയങ്ങളില്‍ കുട്ടികളെ ചേര്‍ത്ത് വഞ്ചിതരാകരുത്


കണ്ണൂര്‍ മാര്‍ച്ച് 17, 2018: വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായി അടച്ചു പൂട്ടാന്‍ തീരുമാനിച്ചിട്ടുള്ള അംഗീകാരമില്ലാത്ത സ്കൂളുകളില്‍ കുട്ടികളെ ചേര്‍ത്ത് വഞ്ചിതരാകരതെന്നും മികവിന്റെ കേന്ദ്രങ്ങളായ പൊതു വിദ്യാലയങ്ങളില്‍ കുട്ടികളെ ചേര്‍ക്കാന്‍ തയ്യാറാകണമെന്നും മുഴുവന്‍ രക്ഷിതാക്കളോടും  കെ.എസ്.ടി.എ ജില്ലാ കൗണ്‍സില്‍ അഭ്യര്‍ത്ഥിച്ചു. കണ്ണൂര്‍ എന്‍.ജി.ഒ യൂണിയന്‍ ഹാളില്‍ നടന്ന കൗണ്‍സില്‍ യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി.ഹരികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് കരുത്ത് പകരുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ പ്രമേയങ്ങളും കൗണ്‍സില്‍ അംദീകരിച്ചു. ജില്ലാ പ്രസിഡണ്ട് എന്‍.ടി.സുധീന്ദ്രന്‍ അധ്യക്ഷം വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ കെ.കെ.പ്രകാശന്‍, എ.കെ.ബീന സംസ്ഥാന കമ്മറ്റി അംഗങ്ങളായ പി.സി.ഗംഗാധരന്‍, കെ.റോജ എന്നിവര്‍ പ്രസംഗിച്ചു. പുതിയ ജില്ലാ പ്രസിഡണ്ടായി കെ.ജയരാജനെയും, ജോ.സെക്രട്ടറിയായി സി.സി.വിനോദിനെയും തെരെഞ്ഞെടുത്തു. കുട്ടികളുടെ മികച്ച ചലച്ചിത്രത്തിത്തമായ  സ്വനത്തിന്റെ സംവിധായകന്‍ ടി.ദീപേഷ്, മികച്ച ബാല സാഹത്യ പുരസ്കാരം ലഭച്ച അംബുജം കടമ്പൂര്‍ എന്നിവരെ അഭിനന്ദിച്ചു. അധ്യാപക കലോത്സവ വിജയികള്‍ക്ക് ഉപഹാരവും നല്കി. ജില്ലാ സെക്രട്ടറി വി.പി മോഹനന്‍ സ്വാഗതവും ജോ.സെക്രട്ടറി എം.ശൈലജ നന്ദിയും പറഞ്ഞു.