എല്‍.എസ്.എസ്, യു.എസ്.എസ് മാതൃകാ പരീക്ഷ നടത്തി


കണ്ണൂര്‍, ഫെബ്രുവരി 19>> കെ.എസ്.ടി.എ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലുടനീളം എല്‍.എസ്.എസ്, യു.എസ്.എസ് മാതൃകാ പരീക്ഷ വിവിധ കേന്ദ്രങ്ങളിലായി നടത്തി. ജില്ലാ തല ഉദ്ഘാടനം കണ്ണൂര്‍ ഗവ.ടി.ടി.ഐ യില്‍ വെച്ച് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ.ക.വി.സുമേഷ് നിര്‍വ്വഹിച്ചു.കെ.എസ്.ടി.എ ജില്ലാ പ്രസിഡണ്ട് സ.എന്‍.ടി സൂധീന്ദ്രന്‍ അധ്യക്ഷതവഹിച്ചു. കെ.എസ്.ടി.എ ജില്ലാ അക്കാദമിക് കമ്മറ്റി കണ്‍വീനര്‍ സ.എന്‍.പി.ശശികുമാര്‍ സ്വാഗതം പറഞ്ഞു. ജില്ലാ ജോ.സെക്രട്ടരി സ.പി.വി.പ്രദീപന്‍, ജില്ലാഎക്സി.അംഗങ്ങളായ സ.പി.വി.രാജീവന്‍എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലാ സെക്രട്ടറി സ.പി.വി.രാജീവന്‍ നന്ദി പറഞ്ഞു.