കടമ്പൂര്‍ സ്കൂളലെ അധ്യാപക ദ്രോഹ നടപടികള്‍ക്കെതിരെ കെ.എസ്.ടി.എ ധര്‍ണ്ണ


എടക്കാട്, ഫെബ്രുവരി 7 >> കടമ്പൂര്‍ സ്കൂള്‍ മാനേജ്മെന്റിന്റെ അധ്യാപക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ടി.എ എടക്കാട് ബസാറില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. അധ്യാപകരെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുകയും ഭീഷണിപ്പെടുത്തുകയുമാണ് മാനേജ്മെന്റ്. ഹയര്‍ സെക്കന്ററി അര്‍ദ്ധവാര്‍ഷിക അര്‍ദ്ധവാര്‍ഷിക പരീക്ഷയുടെ മൂല്യനിര്‍ണ്ണയത്തിനു പിന്നാലെ മാനേജര്‍ അധ്യാപകരെ മാറ്റിനിര്‍ത്തി ക്ലാസ് പി.ടി.എ വിളിച്ചു ചേര്‍ത്തിരുന്നു. എന്നാല്‍ ഇത് അധ്യാപകരെ ദ്രോഹിക്കാനാണ് മാനേജര്‍ ഉപയോഗിക്കുന്നത്. ഇത്തരം യോഗങ്ങള്‍ നടത്താന്‍ മാനേജര്‍ക്ക് അവകാശമില്ല. അധ്യാപകര്‍ക്ക് ശമ്പളം നിഷേധിക്കുന്നതടക്കമുള്ള സംഭവമുണ്ടായി. കെ.എസ്.കെ.ടി.യു ജില്ലാ പ്രസിഡണ്ട് സ.എന്‍.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ സംസ്ഥാന എക്സി.അംഗം സ.കെ.കെ.പ്രകാശന്‍, സംസ്ഥാന കമ്മറ്റി അംഗം സ.പി.സി.ഗംഗാഘരന്‍, ജില്ലാ സെക്രട്ടറി സ.വി.പി.മോഹനന്‍ ‍എന്നിവര്‍ സംസാരിച്ചു. കെ.എസ്.ടി.എ കണ്ണൂര്‍ സൗത്ത് ഉപജില്ലാ പ്രസിഡണ്ട് സ.കെ.വി.ദിലീപ്കുമാര്‍ അധ്യക്ഷനായി. ഉപജില്ലാ സെക്രട്ടറി സ.കെ.ഉണ്ണികൃഷ്ണന്‍ സ്വാഗതവും ജോ.സെക്രട്ടറി സ.സി.പ്രവീണ്‍കുമാര്‍ നന്ദിയും പറഞ്ഞു.