ഹരിത വിദ്യാലയം ശുചിത്വ വിദ്യാലയം പദ്ധതി തുടങ്ങി


കുറ്റ്യാട്ടൂര്‍, ജൂലായ് 16: വിഷ രഹിത ഭക്ഷണം, മാലിന്യ മുക്ത പരിസരം എന്നലക്ഷ്യത്തോടെ കെ.എസ്.ടി.എ സ്കൂളുകളില്‍ നടപ്പാക്കുന്ന ” ഹരിതവിദ്യാലയം, ശുചിത്വ വിദ്യാലയം ” പദ്ധതിക്ക് തുടക്കമായി. ജില്ലാതല ഉദ്ഘാടനം കുറ്റ്യാട്ടൂര്‍ സൗത്ത് എ.എല്‍.പി സ്കൂളില്‍ ജയിംസ് മാത്യു എം.എല്‍.എ നിര്‍വ്വഹിച്ചു. പ‍ഞ്ചായത്ത് പ്രസിഡണ്ട് സി. സുജാത അധ്യക്ഷയായി. എന്റെ സ്കൂള്‍ സപ്ലിമെന്റ് പ്രകാശനവും നടന്നു. കെ.എസ്.ടി.എ സംസ്ഥാന എക്സി. കമ്മറ്റി അംഗം കെ.കെ. പ്രകാശന്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ പ്രസിഡണ്ട് എന്‍.ടി. സുധീന്ദ്രന്‍ പഠന സഹായി പ്രകാശനം ചെയ്തു. പി.പി.സുരേഷ് ബാബു പരിചയപ്പെടുത്തി. ബ. കൃഷ്ണന്‍, പി.പി. സുരേന്ദ്രന്‍, പി.പി. കൃഷ്ണന്‍, കെ. പത്മനാഭന്‍, പി.പി. മോഹനന്‍, എം.സി. ‍‍ഷീല എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി.പി. മോഹനന്‍ സ്വാഗതവും, പ്രധാനാധ്യാപിക എം. കെ. രാജിക നന്ദിയും പറഞ്ഞു.