അധ്യാപകര്‍ സായാഹ്ന ധര്‍ണ്ണ നടത്തി


കണ്ണൂര്‍, മെയ്2 > മലപ്പുറം മുന്നിയൂര്‍ ഹയര്‍ സെക്കന്ററി സ്ക്കൂള്‍ അധ്യാപകനായിരുന്ന അനീഷിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യുക, മുന്നിയൂര്‍ സ്ക്കൂള്‍ മാനേജരെ അയോഗ്യനാക്കുക,  സ്ക്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക,  അനീഷിന്റെ വിധവക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി നല്കുക,  എയ്ഡഡ് സ്കൂള്‍ മാനേജര്‍മാരുടെ ശിക്ഷാധികാരം എടുത്തു കളയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ എസ് ടി എ നേതൃത്വത്തില്‍ അധ്യാപകര്‍ കണ്ണൂരില്‍ ധര്‍ണ്ണ നടത്തി. ധര്‍ണ്ണ സ: എന്‍.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ ജില്ലാ പ്രസിഡണ്ട് എന്‍.ടി.സുധീന്ദ്രന്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി.ഹരികൃഷ്ണന്‍ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.കെ.പ്രകാശന്‍ സംസ്ഥാനകമ്മറ്റി അംഗങ്ങളായ, പി.സി.ഗംഗാധരന്‍, പി.ആര്‍.വസന്ത കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി.പി. മോഹനന്‍ സ്വാഗതം പറഞ്ഞു.