സ്ത്രീകള്‍ക്കെതിരെ അതിക്രമം, കെ.എസ്.ടി.എ പ്രതിഷേധ കൂട്ടായ്മ


കണ്ണൂര്‍ ,മാര്‍ച്ച് 23> നിയമസഭയിലും പുറത്തും സ്ത്രീകളെ അപമാനിക്കുന്ന ഭരണകൂട നടപടികളില്‍ പ്രതിഷേധിച്ച് അധ്യാപക കൂട്ടായ്മ. സ്ത്രീകള്‍ക്കെതിരെയുള്ള കടന്നാക്രമണങ്ങളെ ചെറുക്കാന്‍ കെഎസ്ടിഎ ജില്ലാകമ്മിറ്റിയാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സംസ്ഥാന ജനറല്‍സെക്രട്ടറി കെ സി ഹരികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എന്‍ ടി സുധീന്ദ്രന്‍ അധ്യക്ഷനായി. എ കെ ബീന, കെ കെ പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. വി പി മോഹനന്‍ സ്വാഗതം പറഞ്ഞു.