സെന്‍സസ് ഡ്യൂട്ടി സറണ്ടര്‍: കലക്ടറേറ്റ് മാര്‍ച്ച് 6ന്


കണ്ണൂര്‍: സെന്‍സസ് ഡ്യൂട്ടിക്ക് നിയോഗിച്ച അധ്യാപകര്‍ക്ക് അനുവദിച്ച സറണ്ടര്‍ ആനുകൂല്യം തിരിച്ചുപിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആറിന് സംയുക്ത അധ്യാപക സമരസമിതി കലക്ടറേറ്റ് മാര്‍ച്ച് നടത്തും. ഉത്തരവ് പിന്‍വലിക്കുന്നതുവരെ അധ്യാപക പരിശീലനങ്ങള്‍ ബഹിഷ്കരിക്കാനും കെപിഎസ്ടിയു ജില്ലാ ഓഫീസില്‍ ചേര്‍ന്ന അധ്യാപക സംഘടന ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. ജിഎസ്ടിയു സംസ്ഥാന സെക്രട്ടറി കെ സി രാജന്‍ അധ്യക്ഷനായി. കെപിടിഎ സംസ്ഥാന പ്രസിഡന്റ് കെ പി ദേവദാസന്‍ ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ സി ഹരികൃഷ്ണന്‍, എകെഎസ്ടിയു സംസ്ഥാന സെക്രട്ടറി ടി പ്രകാശന്‍, കെഎടിഎ സംസ്ഥാന പ്രസിഡന്റ് സി വത്സന്‍, പി എം അംബുജാക്ഷന്‍, കെ പി ബിജു, ടി നാരായണന്‍ എന്നിവര്‍ സംസാരിച്ചു. സമരസമിതി ഭാരവാഹികള്‍: ആര്‍ കെ സദാനന്ദന്‍(ചെയര്‍മാന്‍), കെ കെ പ്രകാശന്‍(കണ്‍വീനര്‍). –