കെഎസ്ടിഎ കണ്ണൂര്‍ ജില്ലാ സമ്മേളനം ഡിസംബര്‍ 7ന് തുട


കെഎസ്ടിഎ കണ്ണൂര്‍ ജില്ലാ സമ്മേളനം ഡിസംബര്‍ 7ന് തുടങ്ങും

പയ്യന്നൂര്‍: കെഎസ്ടിഎ ജില്ലാ സമ്മേളനം ഡിസംബര്‍ 7, 8, 9 തിയതികളില്‍ പയ്യന്നൂരില്‍ നടക്കും. അനുബന്ധപരിപാടികള്‍ 18ന് തുടങ്ങുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 18ന് പകല്‍ മൂന്നിന് മാത്തില്‍ ടൗണില്‍ വനിതാസമ്മേളനം സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം കെ കെ ശൈലജ ഉദ്ഘാടനം ചെയ്യും. കെഎസ്ടിഎ സംസ്ഥാന എക്സിക്യുട്ടീവംഗം എ കെ ബീന സംസാരിക്കും. 20ന് പാടിയോട്ടുചാലില്‍ “വിദ്യാഭ്യാസരംഗത്തെ വര്‍ഗീയവല്‍ക്കരണം” എന്ന വിഷയത്തില്‍ പ്രഭാഷണം നടക്കും. കെഎസ്ടിഎ മുന്‍ ജനറല്‍ സെക്രട്ടറി സി ഉസ്മാന്‍, പി ആര്‍ വസന്തകുമാര്‍ എന്നിവര്‍ പങ്കെടുക്കും. 28ന് മാതമംഗലത്ത് “വര്‍ഗരാഷ്ട്രീയവും വര്‍ഗീയരാഷ്ട്രീയവും” എന്ന വിഷയത്തില്‍ അഡ്വ. ഇ കെ നാരായണന്‍, കെ സി ഹരികൃഷ്ണന്‍ എന്നിവര്‍ പ്രഭാഷണം നടത്തും. 28ന് കരിവെള്ളൂരില്‍ ട്രേഡ് യൂണിയന്‍ സമ്മേളനം നടക്കും. സി കൃഷ്ണന്‍ എംഎല്‍എ, പി ഹരീന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. 30ന് ചെറുപുഴയില്‍ കാര്‍ഷിക രംഗത്തെ മൂലധന അധിനിവേശം എന്ന വിഷയത്തില്‍ സി കെ പി പത്മനാഭന്‍, പി സി ഗംഗാധരന്‍ എന്നിവര്‍ പ്രഭാഷണം നടത്തും. ഡിസംബര്‍ നാലിന് പയ്യന്നൂരില്‍ വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനം നടക്കും. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദന്‍, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എം സ്വരാജ്, എന്‍ ബാലകൃഷ്ണന്‍, കെ കെ പ്രകാശന്‍ എന്നിവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ടി ഐ മധുസൂദനന്‍, ജനറല്‍ കണ്‍വീനര്‍ ടി കെ ശങ്കരന്‍, വി പി മോഹനന്‍, എ വി രഞ്ജിത്ത്, ടി വി വിനോദ്, ഐ സി ശ്രീകുമാര്‍, പി വി നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.