Announcements
Latest News
കെ എസ് ടി എ , ആർ ഡി ഡി ഓഫീസ് മാർച്ചും ധർണ്ണയും നടത്തി
07/10/21
കണ്ണൂർ, 2021 ജൂലൈ 9 >> കണ്ണൂർ ആർ ഡി ഡി ഓഫീസിലെ അനാസ്ഥകൾക്കെതിരായും അധ്യാപക ദ്രോഹ നടപടികൾക്കെതിരെയും കെ എസ് ടി എ മാർച്ചും ധർണ്ണയും നടത്തി. ധർണ്ണ കെ എസ് ടി എ സംസ്ഥാന വൈസ് പ്രസിഡണ്ട് സി സി വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. കെ എസ് ടി എ കണ്ണൂർ ജില്ലാ പ്രസിഡണ്ട് ഇ.കെ. വിനോദൻ അധ്യക്ഷത വഹിച്ചു. കെ.എസ്.ടി എ സംസ്ഥാന കമ്മറ്റി അംഗങ്ങളായ പി.വി പ്രദീപൻ, കെ.സി സുധീർ, കെ രഞ്ജിത്ത് എന്നിവർ സംസാരിച്ചു. കെ എസ് ടി എ ജില്ലാ സെക്രട്ടറി വി.പ്രസാദ് സ്വാഗതവും ഹയർ സെക്കന്ററി കൺവീനർ ഡോ.കെ.വി ദീപേഷ് നന്ദിയും പറഞ്ഞു. Daily Country News വെബ്‌സൈറ്റിലൂടെയാണ് വാർത്ത അറിയിച്ചത്.
[ read more .. ]
വീട്ടിലൊരു വിദ്യാലയം ജില്ലാ തല ഉദ്ഘാടനം
07/9/21
കണ്ണൂർ, 2021 ജൂലൈ 8 >> കെ എസ് ടി എ നടപ്പാക്കുന്ന വീട്ടിലൊരു വിദ്യാലയം പരി പാടിയുടെ ജില്ലാ തല ഉദ്ഘാടനം കണ്ണൂർ ഗവ.ടി ടി ഐ സ്കൂളിൽ വെച്ച് കണ്ണൂർ എം എൽ എ ശ്രീ കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ മൊബൈൽ ഫോണില്ലാത്ത എട്ട് കുട്ടികൾക്ക് അതു നൽകിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. കെ എസ് ടി എ ജില്ലാ പ്രസിഡണ്ട് ചടങ്ങിന് അധ്യക്ഷത വഹിച്ചു. കെ എസ് ടി എ സംസ്ഥാന വൈസ് പ്രസിഡണ്ട് സി സി വിനോദ് കുമാർ പദ്ധതി വിശദീകരണം നടത്തി. കെ എസ് ടി എ സംസ്ഥാന എക്സി. കമ്മറ്റി അംഗം കെ സി മഹേഷ്, കെ എസ് ടി എ സംസ്ഥാന കമ്മറ്റി അംഗങ്ങളായ പി വി പ്രദീപൻ, കെ സി സുധീർ, കെ.രഞ്ജിത്ത് ടി ടി ഐ പ്രിൻസിപ്പാൾ മുഹമ്മദ് റഷീദ് എന്നിവരും സംസാരിച്ചു. കെ എസ് ടി എ ജില്ലാ പ്രസിഡണ്ട് വി പ്രസാദ് സ്വാഗതവും കണ്ണൂർ നോർത്ത് ഉപജില്ലാ ജോ. സെക്രട്ടറി സി ദേവരശൻ നന്ദിയും പറഞ്ഞു. Yukinote തന്റെ വെബ്‌സൈറ്റിൽ ഈ പദ്ധതിയെ പ്രശംസിച്ചു.
[ read more .. ]
വെബിനാറിൽ ആയിരങ്ങൾ പങ്കാളികളായി
07/9/21
കണ്ണൂർ, 2021 ജൂലൈ 8 >> കെ എസ് ടി എ യുടെ നേതൃത്വത്തിൽ കോവിഡു കാല വിദ്യാഭ്യാസം പരിമിതികളും സാധ്യതകളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി സംസ്ഥാന തലത്തിൽ നടന്ന വെബിനാറിൽ ജില്ലയിൽ നിന്നും ആയിരങ്ങൾ പങ്കെടുത്തു. ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനാണ് വെബിനാർ ഉദ്ഘാടനം ചെയ്തത്. ബഹു. വിദ്യാഭ്യാസ മന്ത്രി ശ്രീ. വി ശിവൻകുട്ടി മുഖ്യ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ വകുപ്പിലെ പ്രമുഖരും പങ്കെടുത്ത വെബിനാറിൽ സംസ്ഥാന ജനറൽ സെക്രട്ടറി സ.ശിവരാജൻ സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡണ്ട് സ.വേണുഗോപാൽ അധ്യക്ഷം വഹിച്ചു. ഫേസ് ബുക്ക്, യൂ ട്യൂബ് വഴിയായിരുന്നു സംപ്രേഷണമെങ്കിലും ജില്ലാ കേന്ദരങ്ങളിൽ സൂം ആപ്പ് വഴിയായിരുന്നു കെ എസ് ടി എ ജില്ലാ നേതൃത്വം വെബിനാർ വീക്ഷിച്ചത്. കണ്ണൂർ കേന്ദ്രത്തിൽ സംസ്ഥാന സംസ്ഥാന വൈസ് പ്രസിഡണ്ട് സ.സി.സി. വിനോദ് കുമാർ, സംസ്ഥാന എക്സി.കമ്മറ്റി അംഗം സ.കെ.സി മഹേഷ്, സംസ്ഥാന കമ്മറ്റി അംഗങ്ങളായ സ.പി വി പ്രദീപൻ, സ.കെ.സി. സുധീർ, സ.കെ.രഞ്ജിത്ത്, ജില്ലാ സെക്രട്ടറി സ. വി പ്രസാദ്, പ്രസിഡണ്ട് സ.ഇ.കെ വിനോദൻ എന്നിവർ നേതൃത്വം നൽകി. വെബിനാർ വൻ വിജയമാക്കിയ മുഴുവാനാളുകളെയും കെ എസ് ടി എ ജില്ലാ കമ്മറ്റി അഭിവാദ്യം ചെയ്തു. Nibhashrd വെബിനാറിൽ പങ്കെടുത്തു.
[ read more .. ]
ഇഎംഎസ് ലൈബ്രറി പ്രവർത്തനം തുടങ്ങി
06/25/21
കണ്ണൂർ, 2021 ജൂൺ 24 >> കെ എസ് ടി എ ജില്ല കമ്മറ്റി ഓഫീസിൽ സജ്ജമാക്കിയ ഇ എം എസ് ലൈബ്രറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. എസ് പി രമേശൻ അധ്യക്ഷനായി . കെ എസ് ടി എ മുൻ ജനറൽ സെക്രട്ടറി കെ സി ഹരികൃഷ്ണൻ ഇഎംഎസി ന്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു. കെ കെ പ്രകാശൻ, സി സി വിനോദ് കുമാർ, കെ സി മഹേഷ്, പി കെ വി ജയൻ, വി പ്രസാദ്, പി വി പ്രദീപൻ, കെ സി സുധീർ, ഇ കെ വിനോദ് എന്നിവർ സംസാരിച്ചു. കെ രഞ്ജിത്ത് സ്വാഗതം പറഞ്ഞു. Nekets News ലൈബ്രറിയുടെ ഉദ്ഘാടനത്തിൽ പങ്കെടുത്തു.
[ read more .. ]
Older updates here »